ബോസ്റ്റണ്‍: സമുദ്രത്തിനടിയില്‍ കാണാതായ ടൈറ്റൻ അന്തര്‍വാഹിനിക്കായുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്ക്.
കടലിനടിയിലുള്ള ടൈറ്റാനിക് കപ്പലിന്‍റെ അരികിലായി കുറച്ച്‌ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് ട്വീറ്റ് ചെയ്തു. ഇത് ടൈറ്റന്‍റെ അവശിഷ്ടങ്ങളാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.
ടൈറ്റനിലുള്ളിലെ ഓക്സിജൻ സപ്ലൈ തീര്‍ന്നിരിക്കുമെന്ന ഊഹത്തിലാണിപ്പോള്‍ വിദഗ്ധര്‍. നാലു ദിവസത്തേക്കുള്ള ഓക്സിജൻ സംഭരിച്ചാണ് ടൈറ്റൻ അഞ്ചു പേരടങ്ങുന്ന സംഘവുമായി കടലിനടിയിലേക്ക് യാത്രയായത്. ടൈറ്റൻ കാണാതായി 96 മണിക്കൂറുകള്‍ പൂര്‍ത്തിയായതോടെ യാത്രികരെ ജീവനോടെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട മട്ടിലാണ് തെരച്ചില്‍ സംഘം.