സിനിമാ സീരിയല്‍ താരങ്ങളായി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി മാറിയ താരദമ്പതികളാണ് ബീന ആന്റണിയും ഭർത്താവ് മനോജ് കുമാറും. വര്‍ഷങ്ങളായി അഭിനയ രംഗത്തുളള ഇരുവരും ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. മാതൃകാപൂർണ്ണമായ ദാമ്പത്യം നയിക്കുന്ന ഇവർ സോഷ്യൽ മീഡിയയിലും സജീവമാണ്. വളരെ കുറച്ച് നാളുകളെയായുള്ളു ബീന ആന്റണി സോഷ്യൽ‌മീഡിയയിൽ സജീവമാകാൻ തുടങ്ങിയിട്ട്.

താരം പങ്കുവെച്ചൊരു വീഡിയോയാണ് ആരാധകരിൽ ആശങ്ക നിറച്ചിരിക്കുന്നത്. ആശുപത്രി കിടക്കിയിൽ കയ്യിൽ കനുലയുമായി അവശതയോടെ കിടക്കുന്ന ബീന ആന്റണിയെയാണ് വീഡിയോയിൽ കാണുന്നത്.എന്തുകൊണ്ടാണ് തന്നെ വളരെ പെട്ടന്ന് ആശുപത്രിയിൽ അഡ്മിറ്റാക്കിയത് എന്നത് സംബന്ധിച്ച് തന്റെ ആരാധകർക്ക് വീഡിയോയിലൂടെ വിശദീകരണം നൽകുന്നുമുണ്ട് ബീന ആന്റണി. പൊതുവെ എനർജറ്റിക്കായി കാണപ്പെടാറുള്ള ബീന ആന്റണിക്ക് എന്ത് സംഭവിച്ചുവെന്നായിരുന്നു ആരാധകർക്കും പ്രേക്ഷകർക്കും അറിയേണ്ടിയിരുന്നത്.

ചുമ കാര്യമാക്കാതെ കൊണ്ട് നടന്നതിനാൽ ന്യുമോണിയയായി മാറി എന്നാണ് പുതിയ വീഡിയോയിൽ ബീന ആന്റണി പറഞ്ഞത്. തന്നെ ന്യുമോണിയ എന്ന വില്ലൻ കീഴടക്കിയെന്നും അതുകൊണ്ട് തന്നെ കുറച്ച് ദിവസത്തേക്ക് റെസ്റ്റിലായിരിക്കുമെന്നും ബീന ആന്റണി വ്യക്തമാക്കി. തമ്പ്‌നെയില്‍ കണ്ട് ആരും ഒന്നും പ്രഡിക്ട് ചെയ്യല്ലേ… ഒന്നുമില്ല ചെറിയ ന്യൂമോണിയ. ഞാന്‍ പെട്ടു. എല്ലാവരും ശ്രദ്ധിക്കണമെന്ന ക്യാപ്ഷനോടെയാണ് ബീന ആന്റണി തന്റെ അസുഖത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

ചുമയും കഫക്കെട്ടുമൊക്കെയാണെങ്കിലും ചുമ്മാ കിടക്കട്ടെ ഒരു റീല്‍. ജഗദീഷേട്ടന്റെ ഗാനങ്ങളില്‍ ഇഷ്ടപ്പെട്ട ഗാനമാണെന്ന് പറഞ്ഞായിരുന്നു ബീന കഴിഞ്ഞ ദിവസം റീല്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായപ്പോൾ ന്യുമോണിയ വരാൻ സാധ്യതയുണ്ടെന്ന് പലരും മുന്നറിയിപ്പ് നൽകി. അതിനുശേഷം നടിക്ക് മാരകമായ അസുഖം ബാധിച്ചുവെന്ന തരത്തിൽ വരെ ചില വാർത്തകൾ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിലൊന്നും സത്യമില്ലെന്നും ചുമ ശ്രദ്ധിക്കാതെ ന്യുമോണിയയായി മാറിയതാണെന്നും ഭയപ്പെടാനില്ലെന്നും ബീന ആന്റണി പുതിയ വീഡിയോയിൽ പറഞ്ഞു.