തിരുവല്ല : കന്യാസ്ത്രീ മഠത്തിലെ സന്യാസിനി വിദ്യാർത്ഥിനിയായ യുവതിയുടെ മൃതദേഹം മഠത്തിനുള്ളിലെ കിണറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. സംഭവം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ സംഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങളിൽ വ്യക്‌തത വരുത്താനാകുെവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്സ് മഠത്തിെലെ അഞ്ചാം വർഷ വിദ്യാർത്ഥിനിയായ ചുങ്കപ്പാറ തടത്തേ മലയിൽ പള്ളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസ് – കൊച്ചുമോൾ ദമ്പതികളുടെ മകൾ ദിവ്യ പി ജോൺ (21) നെയാണ് മഠത്തിെലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ സന്യാസിനി വിദ്യാർത്ഥിനിയായ ദിവ്യ കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് മഠത്തിലെ മറ്റ് കന്യാസ്ത്രീകളുടെ മൊഴി. തുടർന്ന് ഫയർഫോഴ്സ് സംഘമെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു