ലിയോ റിലീസിന് കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമ ലോകം. അത് സംബന്ധിച്ച് വാര്‍ത്തകളാണ് സിനിമ പേജുകളില്‍ നിറയുന്നത്. വ്യത്യസ്തമായ ഒരു കഥാപാശ്ചാതലത്തില്‍ വിജയ് വീണ്ടും ഒരു ലോകേഷ് ചിത്രത്തില്‍ നായകനായി എത്തുന്നു എന്നതാണ് ലിയോയുടെ ഹൈപ്പ് വര്‍ദ്ധിപ്പിക്കുന്നത്.അതേ സമയം ലിയോ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ വരുമോ എന്ന ചോദ്യവും പ്രേക്ഷകരില്‍ ഉയരുന്നുണ്ട്.

അതേ സമയം കഴിഞ്ഞ ദിവസം സിനിമ കണ്ട തമിഴ്നാട് മന്ത്രിയും നടനും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്‍ ചിത്രം എല്‍സിയുവിലാണ് എന്ന സൂചന നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വിജയ് ആരാധകന്‍ എക്സില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വൈറലാകുന്നത്. ലിയോ പടത്തിന്‍റെ ടൈറ്റില്‍ കാര്‍ഡില്‍ എല്‍സിയു എന്ന് എഴുതി കാണിക്കുന്ന മൊണ്ടാഷും, ലിയോ ടൈറ്റിലുമാണ് ഈ വീഡിയോയില്‍ ഉള്ളത്.