ഗസ്സയില്‍ വെടി നിര്‍ത്തലിനും ബന്ദി മോചനത്തിനും ഖത്തറിന്റെ നേതൃത്വത്തില്‍ നടക്കുന്ന നയതന്ത്ര ശ്രമങ്ങള്‍ നടക്കെവെ ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം.

ഗസ്സയിലെ ആശയവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചു. യുഎൻ രക്ഷാസമിതിയില്‍ ജോര്‍ദാനും അറബ് രാജ്യങ്ങളും കൊണ്ടുവന്ന പ്രമേയത്തില്‍ അല്‍പസമയത്തിനകം വോട്ടെടുപ്പ് നടക്കും.

ഗസ്സക്കുള്ളില്‍ ഇന്റര്‍ നെറ്റും ടെലികമ്മ്യുണിക്കേഷൻ സംവിധാനങ്ങളും ഒരുക്കുന്ന കമ്ബനിയായ ജവ്വാല്‍ തങ്ങളുടെ എല്ലാ സംവിധാനവും തകര്‍ന്നതായി ഔദ്യോഗിക ഫേസ്ബുക്ക് പേജിലുടെ അറിയിച്ചു. ഖത്തറിന്റെ നേതൃത്വത്തിലുള്ള ഹമാസും ഇസ്രയേലും വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ തകര്‍ക്കുന്നതാണ് ഇസ്രായേലിന്റെ ബോംബാക്രമണവും ടെലികമ്മ്യുണിക്കേഷൻ നിര്‍ത്തലാക്കുന്നതെന്നുമാണ് ഖത്തറില്‍ നിന്നും വരുന്ന വിവരം.

അതേസമയം തങ്ങള്‍ ഗസ്സക്ക് മേല്‍ ആക്രമണങ്ങള്‍ കടുപ്പിക്കും. എല്ലാ ആശയവിനിമയ സംവിധാനങ്ങളും തങ്ങള്‍ തകര്‍ക്കും. കരയുദ്ധം ഈ രാത്രി തന്നെ ആരംഭിക്കും എന്നെല്ലാമാണ് ഇസ്രായേല്‍ പ്രതിരോധസേന ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇസ്രയേല്‍ ഗവണ്‍മെന്റിന് നേരെ ജനങ്ങള്‍ക്കിടയില്‍ കടുത്ത അതൃപതി നിലനില്‍ക്കുന്ന സാഹചര്യമുണ്ട്. ഇപ്പോള്‍ കരയുദ്ധമല്ല വേണ്ടത് ബന്ദികളെ മോചിപ്പിക്കലാണെന്ന കാര്യത്തിലേക്ക് ജനങ്ങള്‍ ചിന്തിക്കുന്ന ഈ സാഹചര്യത്തില്‍ വൻതോതിലുള്ള ആക്രമണം നടത്തി ഗസ്സയിലുള്ള ആളുകളെയും ഹമാസിനെയും പരമാവധി ബുദ്ധിമുട്ടിച്ച്‌ ബന്ദികളെ മോചിപ്പിക്കാനാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത്.