കൊച്ചി: കടകള്‍ കേന്ദ്രീകരിച്ച്‌ ലഹരി കച്ചവടം കൂടുന്ന പശ്ചാത്തലത്തില്‍ തൃക്കാക്കരയില്‍ രാത്രികാല കച്ചവടം നിരോധിച്ചേക്കും. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ നാലുമണിവരെ കടകള്‍ അടച്ചിടുന്ന കാര്യമാണ് ആലോചിക്കുന്നത്. നാളെയാണ് ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനം സ്വീകരിക്കുക.

രാത്രികാല കടകള്‍ കേന്ദ്രീകരിച്ച്‌ ലഹരി കച്ചവടം കൂടുന്നതായി നഗരസഭ പറയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ആറുമാസത്തേക്കാണ് കടകള്‍ അടച്ചിടുന്നത്. ഭക്ഷ്യശാലകള്‍ കേന്ദ്രീകരിച്ചാണ് രാത്രികാല കച്ചവടം നടക്കുന്നത്. രാത്രി കച്ചവടം കൂടുതല്‍ നടക്കുന്ന പ്രദേശം കൂടിയാണ് തൃക്കാക്കര.