പ്രമുഖ ബ്രസീലിയന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സറായ 29കാരി യുവതി അന്തരിച്ചു. ബ്രസീലിയൻ യുവത്വത്തിനിടയില്‍ ഫാഷനിലൂടെ ഏറെ സ്വാധീനം ചെലുത്തിയ പ്രശസ്തയായ ലുവാന ആൻഡ്രേഡിനാണ് ദാരുണ അന്ത്യം സംഭവിച്ചത്.

സൗന്ദര്യവര്‍ദ്ധക ചികില്‍സയുടെ പാര്‍ശ്വഫലമായി ഉണ്ടായ ഹൃദയാഘാതത്തിലാണ് ഇവര്‍ മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.സവോപോളയില്‍ സൗന്ദര്യവര്‍ദ്ധക ചികില്‍സയ്ക്ക് ലുവാന വിധേയായിരുന്നു. ബ്രസീലിയന്‍ മാധ്യമം മാര്‍ക്ക പറയുന്നതനുസരിച്ച്‌, ശസ്ത്രക്രിയ തുടങ്ങി ഏകദേശം രണ്ടര മണിക്കൂറിനുള്ളില്‍ ലുവാനയ്ക്ക് ഹൃദയാഘാതം സംഭവിച്ചു. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ചികില്‍സയ്ക്കാണ് ലുവാന വിധേയായത് എന്നാണ് റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.