ആലപ്പുഴ: തകഴിയിലെ കര്‍ഷകൻ കെ ജി പ്രസാദിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച്‌ കര്‍ഷക മോര്‍ച്ച ഇന്ന് മാര്‍ച്ച്‌ നടത്തും.ആലപ്പുഴ കളക്‌ട്രേറ്റിലേക്ക് രാവിലെ 10 ന് നടക്കുന്ന മാര്‍ച്ച്‌ കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആര്‍ നായര്‍ ഉദ്ഘാടനം ചെയ്യും. വിവിധ ആര്‍എസ്‌എസ്-ബിജെപി നേതാക്കളും സമരത്തില്‍ പങ്കെടുക്കും.

കേന്ദ്ര സഹമന്ത്രി വി മുരളീധരൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ഇന്നും കെ ജി പ്രസാദിന്റെ വീട് സന്ദര്‍ശിക്കും. പ്രസാദിന്റെ സ്ഥലമായ തകഴി കുന്നുമ്മയില്‍ യുഡിഎഫ് ജില്ലാ കമ്മിറ്റിയും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. വൈകിട്ട് നാലിന് നടക്കുന്ന യോഗം യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യും. യുഡിഎഫിലെ പ്രമുഖ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.പ്രസാദിന്റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വിഷം ഉള്ളില്‍ ചെന്നാണ് കര്‍ഷകൻ മരിച്ചതെന്ന് കഴിഞ്ഞ ദിവസം പൊലീസിന് കൈമാറിയ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. മരിച്ച പ്രസാദ് ബിജെപി കര്‍ഷക സംഘടനയുടെ ഭാരവാഹിയാണ്.