കൊച്ചി : കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്‌ത്തിയ ആലുവ കേസില്‍ ഇന്ന് വിധി പ്രസ്താവന നടത്തും. പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനെതിരെ 13 വകുപ്പുകളിലാണ് ചുമത്തിയിട്ടുണ്ട്.ഇത് കോടതിയില്‍ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു കുഞ്ഞിനും ഇത്തരത്തിലൊരു ഗതിയുണ്ടാകരുത് പ്രതിക്ക് പരാമവധി ശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.

തങ്ങളുടെ മകളെ കൊന്ന അയാള്‍ക്ക് ജീവിക്കാന്‍ അവകാശമില്ല. പുറത്തുവന്നാല്‍ അയാള്‍ ഇതുതന്നെ ആവര്‍ത്തിക്കും. അയാള്‍ മനുഷ്യനല്ല, മനുഷ്യരൂപം പൂണ്ട രാക്ഷസനാണ്. വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ മാതാവും ആവര്‍ത്തിച്ചു. ഇതാണ് തങ്ങളുടെ നിലപാടെന്നും അവര്‍ പറഞ്ഞു.ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ രാവിലെ പതിനൊന്നിന് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറയുക. ശിശു ദിനത്തില്‍, പോക്‌സോ നിയമങ്ങള്‍ രാജ്യത്ത് നിലവില്‍ വന്ന ദിവസം തന്നെയാണ് കേസില്‍ വിധി പ്രസ്താവന നടത്തുന്നത് എന്നതും ശ്രദ്ധേയമായി,കൊലപാതകം, 12 വയസില്‍ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് മദ്യം നല്‍കല്‍ എന്നിങ്ങനെ വധശിക്ഷ വരെ ലഭിക്കാന്‍ തക്ക കുറ്റങ്ങളാണ് പ്രതി അസ്ഫാക്ക് ആലത്തിനെതിരെ ചുമത്തിയിട്ടുള്ളത്.