തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെയും മകനെയും ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.ഇന്നു രാവിലെ ഹാജരാകണമെന്ന് കാണിച്ച്‌ ഭാസുരാംഗനും മകന്‍ അഖില്‍ ജിത്തിനും ഇഡി സമൻസ് അയച്ചിരുന്നു. 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റായ ഭാസുരാംഗനെ അന്വേഷണ സംഘം കഴിഞ്ഞദിവസം എട്ടരമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു വീണ്ടും സമന്‍സ് അയച്ചിരിക്കുന്നത്. ലോണ്‍ ഇടപാടുകളുടെ രേഖകള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.