തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് വഴിവെച്ച്‌ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും രാജിവെച്ചു.ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുമുന്നണിയിലെ രണ്ടരവര്‍ഷമെന്ന ധാരണപ്രകാരമാണ് ഇരുവരും രാജിവെച്ചത്. പകരം കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ്കുമാറും മന്ത്രിമാരാവും.വകുപ്പിലും മാറ്റമുണ്ടാവില്ലെന്നാണ് സൂചന. അഹമ്മദ് ദേവര്‍കോവിലിന്റെ വകുപ്പുകള്‍ കടന്നപ്പള്ളിക്കും ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ഗണേഷ്കുമാറിനും നല്‍കാനാണ് എല്ലാ സാധ്യതയും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഈ ആഴ്ച തന്നെയുണ്ടാകും