ഓൺലൈൻ ക്രിസ്ത്യൻ പാട്ട് മത്സരം ന്യൂ യോർക്ക്: ജെനെസിസ് ക്രിയേഷൻസ്‌ അവതരിപ്പിക്കുന്ന വോയിസ് ഓഫ് ഹെവൻ എന്ന പേരിൽ ഓൺലൈൻ ക്രിസ്ത്യൻ പാട്ട് മത്സരത്തിന് തുടക്കം കുറിച്ചു. അശാന്തിയുടെ ഈ നാളുകളിൽ നാഥനോടുള്ള പ്രാർത്ഥന സംഗീതമാകുമ്പോൾ പുതു വെളിച്ചവും സമാധാനവും നമ്മുടെ ഉള്ളിൽ പെരുകും. പ്രാർഥനാ ഗാനങ്ങളുമായി സംഗീത ചക്രവാളത്തിൽ നിങ്ങളുടെ കയ്യൊപ്പു ചാർത്തുവാൻ ഇതാണ് അവസരം. ആഴമുള്ള സംഗീതവും ആശ്വാസ ശബ്ദവുമായി ഓൺലൈൻ ക്രിസ്ത്യൻ പാട്ട് മത്സരം. ഒന്നാം സമ്മാനമായി പതിനായിരം രൂപയും രണ്ടാം സമ്മാനമായി അയ്യായിരം രൂപയും നൽകുന്നു. മത്സരത്തിന്റെ അമ്പതു ശതമാനം മാർക്ക് യൂട്യൂബ് ലിങ്ക് കാണുന്നവർ നൽകുന്ന ലൈക്കിന്റെ അടിസ്ഥാനത്തിലും അടുത്ത അമ്പതു ശതമാനം മാർക്ക് സംഗീത രംഗത്തെ വിദക്ദ്ധരടങ്ങിയ ജഡ്ജിങ് പാനലിന്റെ അഭിപ്രായമാനുസരിച്ചു നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ഇമെയിൽ: vohosc@gmail.com അല്ലെങ്കിൽ വാട്സ്ആപ്പ് +91 9188143748. https://www.facebook.com/watch/?v=333229104349321