മൂന്നര മാസം കൊണ്ട് സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി 

യുദ്ധകാല അടിസ്ഥാനത്തിൽ കാസർഗോഡ് ജില്ലയിൽ കേരള സർക്കാരും ടാറ്റാ ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന കോവിഡ്​ ആശുപത്രിയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ 

ആശുപത്രിയിൽ 128 യൂണിറ്റുകളിലായി 545 കിടക്കകൾ, 5 കിടക്കകളുള്ള ഐസലേഷൻ വാർഡ്, രോഗം സ്ഥിരീകരിച്ചവർക്ക് കഴിയാനുള്ള മൂന്നും ഒന്നും വീതം കിടക്കകളുള്ള വാർഡുകൾ, ഡോക്ടർമാരുടെയും നഴ്സുമാരുടെയും മുറികൾ, ഫാർമസി, എക്സറേ മുറി, ലാബ്, കന്റീൻ തുടങ്ങിയവ അടങ്ങിയതാണ് ആശുപത്രി