2024 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മഷീൻ.സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും തീയതിയടക്കം നാളെ പ്രഖ്യാപിക്കും. ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും പ്രഖ്യാപിക്കുമോ എന്നത് ആകാംക്ഷയാണ്.മുൻ കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഗ്യാനേഷ് കുമാർ, മുൻ ഉത്തരാഖണ്ഡ് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥൻ സുഖ്ബീർ സിങ് സന്ധു എന്നിവർ പുതി കമ്മിഷണർമാരായി ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ചയുണ്ടാകുമെന്ന് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനൊപ്പം രണ്ട് കമ്മീഷണർമാരും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തില്‍ പങ്കെടുക്കും.പതിനേഴാം ലോക്സഭയുടെ കാലാവധി ജൂണ്‍ 16-നാണ് അവസാനിക്കുന്നത്. 2014, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്കു സമാനമായി ഘട്ടംഘട്ടമായി ഏപ്രിലില്‍ തുടങ്ങി മേയില്‍ അവസാനിക്കുന്ന രീതിയിലായിരിക്കും ഇക്കുറിയും വോട്ടെടുപ്പ്.