വീറും വാശിയും നിറഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കേരളത്തില്‍ ഇത്തവണയും യു ഡി എഫിന് മുൻതൂക്കം പ്രവചിച്ച്‌ മനോരമ ന്യൂസ് സർവ്വെ.ഇത്തവണ 20 ല്‍ 13 സീറ്റുകളും യു ഡി എഫിനാണെന്നാണ് സർവ്വേ പറയുന്നത്. അതേസമയം നാല് മണ്ഡലത്തില്‍ ഫലം പ്രവചനാതീതമാണെന്നും മൂന്നിടത്ത് അട്ടിമറിക്ക് സാധ്യത ഉണ്ടെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റുകളായിരുന്നു യു ഡി എഫിന് നേടാനായത്. ആലപ്പുഴ മാത്രമായിരുന്നു എല്‍ ഡി എഫ് വിജയിച്ചത്. എന്നാല്‍ ഇക്കുറി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ആലത്തൂര്‍, മലപ്പുറം, കോഴിക്കോട്, പൊന്നാനി, വയനാട്, കാസർഗോഡ് മണ്ഡലങ്ങളില്‍ മാത്രമാണ് യു ‍ഡി എഫിന് വിജയം പ്രവചിക്കുന്നത്.വടകര, കണ്ണൂര്‍, ആറ്റിങ്ങല്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ കടുത്ത മല്‍സരമായതിനാല്‍ ഫലം പ്രവചനാതീതമാണെന്നും സർവ്വേ പറയുന്നു.ബി ജെ പി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലർത്തുന്ന തൃശൂരില്‍ ഇത്തവണയും അവർക്ക് വിജയിക്കാനാകില്ലെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. മണ്ഡലത്തില്‍ യു ഡി എഫിനാണ് സർവ്വേ മുൻതൂക്കം നല്‍കുന്നത്. എന്നാല്‍ ഫലം അട്ടിമറിയാനുള്ള സാധ്യതയുണ്ടെന്നും മറ്റ് ഘടകങ്ങള്‍ ഇക്കാര്യത്തില്‍ നിർണായകമാകും. ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളില്‍ അപ്രതീക്ഷിത ഫലത്തിനുള്ള സാധ്യതയാണ് സർവ്വേ പ്രവചിക്കുന്നത്. ചാലക്കുടിയില്‍ യുഡിഎഫ് വോട്ടുകളില്‍ ട്വന്റി 20യും ഇടതുവോട്ടുകളില്‍ എന്‍ഡിഎയും വിള്ളല്‍ വീഴ്ത്തിയാല്‍ അട്ടമറിക്ക് സാധ്യത പ്രവചിക്കുന്നു.

2019 ല്‍ യു ഡി എഫിന് 132274 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു യു ഡി എഫിന് ലഭിച്ചത്. ബെന്നി ബഹനാന് 473444 വോട്ടും ഇന്നസെന്റിന് 341170 വോട്ടുമായിരുന്നു ലഭിച്ചത്. 128996 വോട്ട് നേടിയ എ ആർ രാധാകൃഷ്ണന്‍ മണ്ഡലത്തിലെ ബി ജെ പി വോട്ട് ആദ്യമായി ഒരു ലക്ഷം കടത്തിയിരു്നനു. ഇത്തവണയും ബെന്നി ബെഹ്നാനാണ് മണ്ഡലത്തിലെ സ്ഥാനാർത്ഥി. മുന്‍ മന്ത്രിയും ജനീകയ മുഖവുമായ പ്രൊഫസർ സി രവീന്ദ്രനാഥാണ് എല്‍ ഡി എഫിന് വേണ്ടി മത്സരിക്കുന്നത്. കെ എം ഉണ്ണികൃഷ്ണനാണ് ബി ജെ പി സ്ഥാനാർത്ഥി.മാവേലിക്കരയില്‍ യു ഡി എഫിന് വോട്ട് കുറയും. എൻ ഡി എ വോട്ടുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ ഫലം നിശ്ചയിക്കുകയെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.ഇക്കുറി നാലാം അങ്കത്തിനിറങ്ങുകയാണ് കൊടിക്കുന്നില്‍ സുരേഷ്. മറുവശത്ത് എല്‍ഡിഎഫ് മത്സരിപ്പിക്കുന്നത് യുവ നേതാവ് അരുണ്‍ കുമാറിനെയാണ്.