കൊച്ചി: കുറയുമെന്ന സൂചന നല്‍കിയിരുന്ന സ്വര്‍ണവില ഇന്ന് മുന്നേറി. ഇതോടെ പവന്‍ വില 53000 കടന്നു. അന്തര്‍ദേശീയ തലത്തില്‍ സ്വര്‍ണവില കുറയാനുള്ള സാഹചര്യമാണുള്ളത്. എന്നാല്‍ കേരളത്തില്‍ സംഭവിച്ചിരിക്കുന്നത് മറിച്ചാണ്. കഴിഞ്ഞ ദിവസം വില കുറഞ്ഞത് ഉപഭോക്താക്കളില്‍ പ്രതീക്ഷയുണ്ടാക്കിയിരുന്നു. വലിയ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 52560 രൂപയാണ്. ഉയര്‍ന്ന നിരക്ക് 54080 രൂപയും. ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ശേഷം നേരിയ തോതില്‍ വില മുന്നേറിയിരുന്നു. വെള്ളിയാഴ്ച വില കുറയുകയാണ് ചെയ്തത്. എന്നാല്‍ ഇന്ന് 480 രൂപ വര്‍ധിച്ചത് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണ്.