കരഞ്ഞു വറ്റിയ പുഴയും
പച്ചപ്പു നശിച്ചു നീറൂന്ന മലയും
പേമാരിയുടെ തോളിലേറി
ഇടിച്ചു കുത്തി പെയ്യുമ്പോൾ
നാടിനെ നടുക്കത്തിലാക്കി
നാടിനെ തച്ചുടച്ചു 
കുതിച്ചൊഴുകുമ്പോൾ
അരുതേയെന്നു പറയാൻ
അർഹതയില്ല നമുക്കൊരിക്കലും !
ഇതു നമ്മൾ വരുത്തിയ വിന !
ഇനി വരുന്ന തലമുറയ്ക്ക്
നോക്കിക്കാണാൻ 
കണ്ടു പഠിക്കാൻ
അവശേഷിക്കുന്നവയെയെങ്കിലും
ഇനി നമുക്ക് വെറുതെ വിടാം !
അല്ലെങ്കിനിയും ഏറ്റുവാങ്ങാൻ
അവശേഷിക്കയില്ല ജീവനുകൾ !
മണ്ണിനെ നശിപ്പിക്കുന്ന
മലയെ നശിപ്പിക്കുന്ന
ചോരമണക്കുന്ന 
ലാഭക്കൊതിക്കച്ചവട
മവസാനിപ്പിക്കാൻ
നേരമായി !
അല്ലെങ്കിൽ ഇനിയുമൊരു
മുന്നറിയിപ്പു നൽകാൻ
നമ്മളുമുണ്ടാവില്ല !
അത്ര മേൽ ക്രൂരയാവുന്നു
നമ്മെ സ്നേഹിച്ച പ്രകൃതി….
…അഭിലാഷ് ചാമക്കാല…
ആലപ്പുഴ പെരിങ്ങിലിപ്പുറം ജി യു പി എസിലെ അദ്ധ്യാപകനാണ്.കോട്ടയം സ്വദേശി.