വൈദേശികാധിപത്യത്തിൽ നിന്നും ഭാരതം സ്വതന്ത്രമായിട്ട് എഴുപത്തിനാലു സംവത്സരങ്ങൾ ആകുമ്പോൾ ഈ സുദിനം ഓരോ ഭാരതീയനും അഭിമാനത്തിന്റെ തേരേറുന്ന ഓർമയാകുന്നു.. കച്ചവടത്തിനായി വന്നവർ  അധികാരത്തിലേറിയ ദുരവസ്ഥയ്ക്കെതിരെ വർഗ വർണഭേദം മറന്ന ഭാരതീയജനത പൊരുതി നേടിയ ത്രസിപ്പിക്കുന്ന വിജയം ..1857ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതൽ   ആരംഭിക്കുന്ന സമരചരിത്രം 1947 വരെ നീളുന്നു .. ഇക്കാലയളവിൽ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി തനുമനസമർപ്പണം ചെയ്തവരെ ഹൃദയപൂർവം സ്മരിക്കാം ..പ്രതിവർഷം  ഈ ദിവസത്തിന്റെ ഓർമയിൽ  രാഷ്ട്രതലസ്ഥാനത്ത് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ഭാരതത്തിന്റെ ദേശീയപതാക ഉയർത്തി  ഭാരതീയരെ അഭിസംബോധന ചെയ്തു വരുന്നു  ..തുടർന്ന്  ആചാരവെടിയും ദേശീയഗാനാലാപനവും സ്വാതന്ത്ര്യസമരഭടന്മാർക്ക്  ആദരസമർപ്പണവും ശേഷം രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെ വിവിധ സേനാവിഭാഗങ്ങളുടെ പരേഡുകളും ഉണ്ട് . പരേഡിൽ മിലിറ്ററിയുടെ ഭാഗമായ നവീന ആയുധങ്ങളും പ്രദർശിപ്പിക്കുന്നത്. ഇതേ ദേശീയആഘോഷദിനത്തിലാണ് നാം രാഷ്ട്ര വികസനത്തിന്റെ കണക്കുകള് അറിയുന്നതും നമ്മുടെ സൈനികശക്തിഭദ്രത പ്രകടമാക്കുന്നതും ..ഒപ്പം തന്നെ രാഷ്ട്രം കൈവരിച്ച പ്രഗതിയും വരും വർഷത്തിൽ   നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രധാനപദ്ധതികളും പ്രധാനമന്ത്രി ജനതയ്ക്ക് മുന്നിൽ അവതരിപ്പിക്കും..ഓരോ സംസ്ഥാനത്തെയും സാംസ്കാരിക വൈവിധ്യങ്ങളെ  പ്രതിനിധീകരിച്ചു കൊണ്ട് പ്ളോട്ടുകളും കലാപരിപാടികളും  അവതരിപ്പിക്കുന്നു .  രാജ്യത്തുടനീളം സർക്കാർ , സർക്കാരിതര സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തുകയും സാംസ്കാരികകാര്യപരിപാടികൾ നടത്തുകയും ചെയ്യുന്നു .. സംസ്ഥാനങ്ങളിൽ   മുഖ്യമന്ത്രിമാരാണ് ദേശീയപതാക ഉയർത്തുന്നത്.. സുരക്ഷാ സൈനിക വിഭാഗങ്ങളുടെ പരേഡും ഇതിനൊപ്പം നടക്കുന്നു .. ന്യൂയോർക്ക് പോലെ  ഭാരതീയപ്രവാസികൾ  അധികമായി ഉള്ള പ്രദേശങ്ങളിൽ ഓഗസ്റ്റ് 15 ഇൻഡ്യാദിനമായി ആചരിക്കുന്നു ..ഭാരതീയ തപാൽ പ്രതിവർഷം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധമായി സ്റ്റാമ്പുകൾ പ്രകാശിപ്പിക്കുന്ന പതിവുണ്ട് .. ഈ വർഷം  സാഹചര്യാനുസൃതമായി എല്ലാ സ്ഥലങ്ങളിലും സ്വാതന്ത്ര്യദിനാഘോഷപരിപാടികൾക്ക്   ശക്തമായ നിയന്ത്രണങ്ങളാണ്  ഏർപ്പെടുത്തിയിട്ടുള്ളത് .. അഖണ്ഡമായ രാഷ്ട്രബോധത്തോടൊപ്പം   സാമൂഹികാകലവും സുരക്ഷാമാനദണ്ഡങ്ങളും പരിപാലിച്ചുകൊണ്ടാവട്ടെ ഈ വർഷം നമ്മുടെ ആഘോഷങ്ങൾ ..