ഭാരതം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു .. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്ര പിതാവിന്റെ സ്മൃതി മണ്ഡപത്തിൽ   പുഷ്പാർച്ചനം നടത്തി , ചെങ്കോട്ടയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് , പ്രതിരോധ സെക്രട്ടറി അജയ്കുമാർ  ബല്ല തുടങ്ങിയവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു ..ദേശീയപതാക ഉയർത്തതി ഗാർഡ് ഓഫ് ഓണർ പരിശോധിച്ച പ്രധാനമന്ത്രി ലോകമെമ്പാടുമുള്ള ഭാരതീയർക്ക് സ്വാതന്ത്ര്യദിന സന്ദേശം പകർന്നു.ഒരു ജനതയുടെ ത്യാഗസുരഭിലതയാണ് നാം പ്രാപ്തമാക്കിയ സ്വാതന്ത്ര്യം . സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിനായി പോരാടിയ സമരകർത്താക്കളെയും രാഷ്ട്ര സുരക്ഷാ നിരതരായ   സെെനികരെയും സമാദരിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു .ലോകമെമ്പാടും പ്രതിസന്ധി പരത്തിയ മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ    കൊറോണ പ്രതിരോധരംഗത്ത് പോരാടുന്ന ആരോഗ്യപ്രവർത്തകരെയും രക്ഷാഭടന്മാരെയും ആദരിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു..മഹനീയപ്രവർത്തനം നടത്തുന്ന ആരോഗ്യസുരക്ഷാപ്രവർത്തകരുടെ യത്നങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു..ദൃഢനിശ്ചയത്താൽ   കൊറോണയെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു..  ഗാന്ധിജി വിഭാവനം ചെയ്ത സ്വയം പര്യാപ്തഭാരതമെന്ന ആശയം ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യമായി തന്നെ ഇന്ന് നമ്മുടെ മുന്നിലുണ്ട് സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും നാം പ്രാധാന്യം കല്പിക്കുന്നു . മാനുഷിക മൂല്യങ്ങൾക്കും   നിർണായക സ്ഥാനമുണ്ട് .. ഓരോ ഭാരതീയന്റെയും കഴിവിൽ വിശ്വാസമുണ്ടെന്നും ലക്ഷ്യപൂർത്തി വരെ യത്നിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.. സേനാമേധാവിമാർ , കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിങ് , നിതിൻ ഗഡ്കരി, പീയുഷ് ഗോയൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു  ..കൊറോണയുടെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്നും കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട് ..എൻ സി സി കേഡറ്റുകള് പങ്കെടുത്തു

ദുരന്തഭൂമി സന്ദർശിച്ചതിനാൽ മുഖ്യമന്ത്രിയടക്കം നിരവധി പ്രമുഖ വ്യക്തികൾ സ്വയം നിരീക്ഷണത്തിലായത് കാരണം കേരള സംസ്ഥാനത്ത് വളരെ ലളിതമായ രീതിയിലാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തി.. സ്വാതന്ത്ര്യ ദിന സന്ദേശവും നല്കി.