ഈ ഓണക്കാലത്ത് കോവിഡ് സാഹചര്യം കണക്കിലെടുത്ത് നഗരസഭയും അർബൻ ഓർഗാനിക് ഫാമും സ്വസ്തി ഫൗണ്ടേഷനും ചേർന്ന്
സുരക്ഷിതമായി നിലവാരമുള്ള പച്ചക്കറികൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.

8 കിലോ വരുന്ന വിവിധയിനം പച്ചക്കറികളുള്ള കിറ്റിന്റെ വില 699 രൂപയാണ്.
നഗരസഭാ പരിധിയിലാണ് പച്ചക്കറി കിറ്റുകളുടെ ഹോം ഡെലിവറിയുണ്ടാവുക.
വരുന്ന 27 ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്യും.

ആവശ്യക്കാർക്ക് മുൻകൂട്ടി വിളിച്ച് ബുക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ബന്ധപ്പെടേണ്ട നമ്പർ:9995557869