തിരുവനന്തപുരം :കാട്ടാക്കടയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ജാഥയ്ക്കിടെ കോണ്‍ഗ്രസ് ഓഫീസിനു നേരെ ആക്രമണമുണ്ടായി. കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തു. ഡിഐജി സഞ്ജീവ് കുമാര്‍ ഗുരുഡിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തി.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ ജാഥ സംഘടിപ്പിച്ചത്. രാത്രി എട്ടുമണിയോടെയാണ് കാട്ടാക്കടയില്‍ നിന്ന് ജാഥ ആരംഭിച്ചത്. ഈ ജാഥയ്ക്കിടെയാണ് കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്