എറണാകുളം കടവന്ത്രയിലുള്ള മെട്രോ സ്റ്റേഷനോട് അടുത്തുള്ള എന്റെ ഹോട്ടലിൽ ( ട്രൈസ്റ്റാർ റീജൻസി ) ഒരു നല്ല അടുക്കളയും ഭക്ഷണശാലയും ഉണ്ട് – അത്യാവശ്യം സാമഗ്രികളുമുണ്ട് …! പൊതി ഭക്ഷണം ശീലമായ ആളുകൾക്ക് വേണ്ടി , നല്ല ഭക്ഷണം നല്കാൻ കഴിഞ്ഞാൽ കച്ചോടമായി ..! സ്വന്തം കാലിൽ നിൽക്കാനും , സ്വന്തമായി ഒരു പ്രസ്ഥാനം തുടങ്ങാനും ആഗ്രഹിക്കുന്ന പാചകം അറിയുന്നവർ ഉണ്ടെങ്കിൽ , എന്റെ അടുക്കള ഒരു ചെറിയ മുന്‍കൂര്‍ പണത്തോടുകൂടി മിതമായ നിരക്കിൽ വാടകക്ക് തരാം . ക്വാറന്റൈൻ അതിഥികളുള്ള എന്റെ എല്ലാ ഹോട്ടലുകളിലേക്കും ഒരു ദിവസം പുറമെ നിന്നും ഭക്ഷണം വാങ്ങിക്കുന്ന ഭക്ഷണത്തിന്റെ വില ഏകദേശം ഇരുപതിനായിരം രൂപ കവിയും (നാളെ എന്താകുമോ എന്നറിയില്ല..)! പണിയെടുക്കാൻ താല്പര്യമുള്ള തന്റേടമുള്ളവർ സ്ഥലം വന്നു കണ്ടതിനുശേഷം വിളിക്കുക – അടുക്കളയിൽ എന്നെ വിളിക്കേണ്ട നമ്പറുണ്ടാകും …!

ജോളി ജോസഫ്