ലോകത്തെ ഏറ്റവും ജനകീയമായ റിയാലിറ്റി ഷോയിൽ മലയാളിയായ പത്ത് വയസുകാരി സൗപർണിക നായർ സെമി ഫൈനലിൽ മാറ്റുരയ്ക്കുന്നു, ഓരോ വോട്ടും സൗപർണികയുടെ വിജയത്തിന് വിലപ്പെട്ടത്.

സൗപർണിക നായർ എന്ന 10 വയസുകാരി ബ്രിട്ടീഷ് റിയാലിറ്റി ഷോ ആയ
‘ബ്രിട്ടൻസ് ഗോട്ട് ടാലന്റ് 2020 തിലെ സെമിഫൈനലിൽ ആണ് മാറ്റുരയ്ക്കുന്നത്. യു.കെ സമയം രാത്രി 8 മണിക്കാണ് ഐ ടിവിയിൽ മത്സരം.

ഇന്ത്യൻ മൊസാർട്ട് എന്നറിയപ്പെടുന്ന എ. ആർ റഹ്‌മാൻ, മലയാളിയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തുടങ്ങിയവരെ പോലും അതിശയിപ്പിച്ച മാന്ത്രിക ശബ്ദത്തിനുടമയാണ്‌
ഈ കൊച്ചുമിടുക്കി. ആഡൻ ബ്‌റൂക്സ് ഹോസ്പിറ്റലിൽ ഡോക്ടർ ആയ കൊല്ലം സ്വദേശി ബിനുവിന്റെയും രഞ്ജിതയുടെയും മകളാണ് സൗപർണിക.
ഇന്ന് നടക്കുന്ന ആദ്യ സെമിഫൈനലിൽ എട്ട് മത്സരാർത്ഥികൾ പ്രകടനം നടത്തും, ഇതിൽ നിന്നും ജഡ്ജിമാർ ഒരു മത്സരാർത്ഥിയെ നേരിട്ട് ഫൈനലിലേക്ക് തിരഞ്ഞെടുക്കും രണ്ടാമത്തെ ഫൈനലിസ്റ്റിനെ പൊതു വോട്ടിലൂടെ തിരഞ്ഞെടുക്കും.