ദശേന്ദ്രിയങ്ങളിലഗ്നിയായ്
ജ്വലിക്ക നീ !
എന്റെ കനവിന്റെ
ഗഗനധ്വജത്തിൽ
ഗരുത്തായുയർന്നീടുക!!

നാമുച്ഛരിച്ചോരോ വാക്കിലും
ഗർഭഭൂതമാം-
മന്ത്രാത്മക്കളത്മശുദ്ധിയാൽ
ജന്മബന്ധം പകരവേ…
നമ്മിലുറഞ്ഞലിഞ്ഞോരോ
ബ്രാഹ്മവും ഹവിസ്സായ്
തപോഗ്നിയായ്
പ്രണയബീജാക്ഷരിയാ-
യുണർന്നീടുക!!

ഇനിയുറങ്ങാത്ത പകലാ-
ഴങ്ങളിൽ നിഗൂഢതയ്ക്കപ്പുറം
ഊർന്നുമുറിച്ചെന്റെ
ഹൃത്തിലൊരായിരം
വിഷദോത്പഞ്ജരമാമിരവിന്റെ
ഇടമുറിച്ചിലായ് നീയുണർന്നീടുക!!
…രശ്മി രതീഷ്…

തിരുവനന്തപുരം സ്വദേശിനി. ഭർത്താവ് രതീഷ്. ആർ. നായർ. ആനുകാലിക മാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഇപ്പോൾ കൊല്ലം ചടയമംഗലത്താണ് താമസിക്കുന്നത്.