മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ചീറ്റ് നല്‍കാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിന് പിന്നില്‍ ദൂരൂഹതയുണ്ടെന്നും ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അന്തര്‍ധാര ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ഇ.ഡി. ഡിപ്പാര്‍ട്ട്‌മെന്റിന്റെ നടപടിയെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ജലീലിനെതിരായ ആക്ഷേപങ്ങള്‍ ദ്രുതഗതിയില്‍ അന്വേഷിച്ച് ക്ലിന്‍ചീറ്റ് നല്‍കാനുള്ള നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഈ നടപടി സംശയകരമാണ്. ജലീലിന് ക്ലീന്‍ചീറ്റ് നല്‍കാന്‍ തയ്യാറായ ഉദ്യോഗസ്ഥനെക്കുറിച്ചും അന്വേഷിക്കണം.ഇതിന് കേന്ദ്രധനമന്ത്രാലയവും ബി.ജെ.പി നേതൃത്വവും മറുപടി നല്‍കണം.ജലീല്‍ വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ വിശദീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളുടെ ഇടയ്ക്കിടെയുള്ള ആശുപ്രതിവാസം ദുരൂഹമാണ്. ഇത് അന്വേഷിക്കപ്പെടണം.പ്രതികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ പോലീസുകാരുടേയും ആശുപത്രി ജീവനക്കാരുടേയും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.