മന്ത്രി കെ. ടി. ജലീലിന്റെ രാജി ആവശ്യം ഉന്നയിച്ച് പാലക്കാട് കളക്ട്രേറ്റിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷം. അക്രമാസക്‌തരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിരിച്ചു വിടാനായി പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊടി കെട്ടാനുപയോഗിച്ച വടികൾ കൊണ്ട് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ വനിതാ പോലീസ് ഉൾപ്പെടെ പന്ത്രണ്ടോളം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായിട്ടാണ് വാർത്ത.. ഏഴു പോലീസുകാർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.. രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കൈ ഒടിഞ്ഞിട്ടുമുണ്ട്.