Breaking………

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്തവളത്തില്‍ നിന്ന് രണ്ട് ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. റിയാദില്‍ നിന്നും ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയെത്തിച്ച രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. ഒരാള്‍ ലഷ്‌കറെ തോയിബ പ്രവര്‍ത്തകനും മറ്റൊരാള്‍ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമാണ്ബംഗളൂരു സ്‌ഫോടനകേസിലെയും ഡല്‍ഹി ഹവാല കേസിലെയും പ്രതികളാണ് അറസ്റ്റിലായവർ. ഇതില്‍ ഒരാള്‍ മലയാളിയാണ്. കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി ഷുഹൈബും ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ഗുല്‍നവാസിയുമാണ് അറസ്റ്റിലായത്. ഇവരെ അല്‍പസമയത്തിനകം കൊച്ചിയിലേക്ക് കൊണ്ടുപോകും.കൊച്ചിയില്‍ നിന്ന് ഒരാളെ ബംഗളൂരിലേക്കും മറ്റൊരാളെ ഡല്‍ഹിയിലേക്കും കൊണ്ടുപോകും. ദീര്‍ഘകാലമായി എന്‍ഐഎ അന്വേഷിക്കുന്ന കേസിലെ സുപ്രധാന പ്രതികളാണ്