കടമ്പാട്ടുകോണം അപകടം പ്രാഥമിക അന്വേഷണം ആരംഭിച്ചു

ഉന്നത ഉദ്യോ​ഗസ്ഥർ സ്ഥലം സന്ദർശിച്ചു.

തിരുവനന്തപുരം; തിങ്കളാഴ്ച രാവിലെ കടമ്പാട്ടു കോണത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടമുണ്ടായ സംഭവത്തിൽ കെഎസ്ആർടിസി പ്രാഥമിക അന്വേഷണം ആരംഭിച്ചു. നെടുമങ്ങാട് ഡിപ്പോയിലെ AT 361 FP, എന്ന ബസ് നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് സർവ്വീസ് നടത്തുന്നതിന് ഇടയിൽ കടമ്പാട്ട്കോണത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്നും തെന്നിമാറി കുഴിയിലേക്ക് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന 22 യാത്രക്കാർക്ക് പരിക്ക്പറ്റിയതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6 യാത്രക്കാർക്ക് നിസാര പരിക്കേറ്റു കണ്ടക്ടർ വി ആർ മിഥുനും, ഡ്രൈവർ അഭിലാഷ് ടിയും സുരക്ഷിതരാണ്. വളരെ ചെറിയ പരിക്കുകൾ മാത്രമാണ് ഇവർക്കും ഉള്ളത്. പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ബസ് നിയന്ത്രണം വിട്ട് സമീപത്തെ കലുങ്ങിൽ ഇടിച്ച് കയറി നിന്നയുടൻ മറിയുകയായിരുന്നു. ഇതാണ് കൂടുതൽ അപകടം ഉണ്ടാകാതിരുന്നത്. സംഭവം അറിഞ്ഞതിനെ തുടർന്ന് കെഎസ് ആർടിസി സിഎംഡി, ഇഡിഒ, എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും ഏകോപനവും വേ​ഗത്തിൽ ആക്കി. ചാത്തന്നൂർ ഇൻസ്പെക്ടർ എം ടി ശ്രീലാലിനായിരുന്നു തുടർ നടപടികളുടെ ഏകോപന ചുമതല. അപകട വിവരം അറിഞ്ഞയുടൻ തന്നെ ഉന്നത ഉദ്യോ​ഗസ്ഥരായ എഡബ്ലയുഎം, കൊല്ലം എഡിഇ, ചാത്തന്നൂർ എ ഡി ഇ, ചാത്തന്നൂർ ജനറൽ കൺട്രോളിങ് ,ഇൻസ്പെക്ടർ ആറ്റിങ്ങൽ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ
ചാത്തന്നൂർ എടിഒ, ആറ്റിങ്ങൽ എറ്റിഒ, നെടുമങ്ങാട് ഡിറ്റിഒ, കൊല്ലം ഐസി, എന്നിവർ സംഭവ സ്ഥലത്ത് എത്തി മറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു