വിരല്‍ തുമ്പില്‍ ഇനി പോളിങ്ങ് ബൂത്ത് വിവരങ്ങൾ – തിരക്കില്ലാതെ വോട്ടുചെയ്യാം

വയനാട്ടില്‍ നിന്നൊരു മാതൃക

ജനാധിപത്യത്തിന് കരുത്ത് പകരാന്‍ ആധുനിക സാങ്കേതിക എങ്ങിനെയെല്ലാം ഉപയോഗപ്പെടുത്താം?! വയനാട്ടില്‍ നിന്ന് പുതിയൊരു മുന്നേറ്റം.

പോളിങ്ങ് ബൂത്തില്‍ തിരക്കുണ്ടോ?…ഇപ്പോള്‍ പോയാല്‍ വേഗം മടങ്ങാന്‍ പറ്റുമോ?.. ഒരു സാധാരണ വോട്ടറുടെ ഈ സംശയങ്ങള്‍ക്ക് ഒരു പരിഹാരമാണ് വയനാട് എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ഥികള്‍ രൂപം കൊടുത്ത “പോള്‍ വയനാട് ” എന്ന അപ്ലിക്കേഷൻ.

ജില്ലയില്‍ വെബ്കാസ്റ്റിംഗ് സംവിധാനമുള്ള 412 ബൂത്തുകളിലാണ് പോള്‍ ആപ്പിന്റെ സൗകര്യം ലഭ്യമാകുക. വോട്ടിംഗ് ദിനം എത്ര ആളുകളാണ് ബൂത്തില്‍ ക്യു നില്‍ക്കുന്നത് എന്ന് ആപ്പിലൂടെ അറിയാം.
ഇതനുസരിച്ച് തിരക്കില്ലാത്ത സമയം നോക്കി വോട്ടര്‍ക്ക് ബൂത്തിലെത്തി വോട്ടുചെയ്ത് മടങ്ങാം.

അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് ആപ്പില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുക. മാനന്തവാടി എഞ്ചിനീയറിംഗ് കോളേജ്, ജില്ലാ ഭരണകൂടം, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് അപ്ലിക്കേഷന്‍ നിര്‍മ്മിച്ചത്. മാനന്തവാടി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ ഇ. പി അസ്ലം , അഭിരാം കെ.പ്രദീപ്, പി അഭിനവ് എന്നിവരാണ് പോള്‍ ആപ്പ് ഡിസൈന്‍ ചെയ്ത്.

https://wayanad.gov.in/
എന്ന ലിങ്ക് ഉപയോഗിച്ച് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം

CollectorWayanad

wayanadWE