ആറ്റിങ്ങൽ – ഇത് ദേവീകാ മുരളി ഇന്ത്യൻ ടീമിൽ സെലക്ഷൻ കിട്ടിയ ഹോക്കിതാരം – TB ജഗ്ഷന് സമീപം Mട നഗറിൽ – ഓട്ടൊ ഡൈവർ മുരളിയുടെയും, ആശാ വർക്കർ – സജിതയുടെയും മകൾ .പത്തനംതിട്ട മാർ തൊമ്മാ കോളേജിൽ രണ്ടാം വർഷ സുവോളജി ബിരുധ വിദ്യാർത്ഥിയാണ്, കായിക രംഗത്തൊട് അടങ്ങാത്ത ആവേശം സൂക്ഷിക്കുന്ന ഈ കൊച്ചു മിടുക്കി- വീട്ടിലെഒരു പാട് സാമ്പത്തികപ്രയാസങ്ങൾക്ക് നടുവിലാണ് കുടുംബം സർക്കാർ സഹായത്തിൽ ലഭിച്ച ഒരു തുണ്ട് ഭൂമിയിൽ നിർമ്മിച്ച ചെറിയവീട്, ചതുപ്പ് പ്രദേശങ്ങളുടെ നടുക്കാണ് വീട്. യാത്ര ചെയ്യാൻ വഴിയില്ല, വീട്ടിൽ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല, ജീവിത പ്രാരാബ്ദം ആശാ വർക്കറായ അമ്മ സജിതയുടെ തലയിലാണ്. മത്സരങ്ങളിൽ പങ്കെടുക്കാനും, പ്രാക്ടിസിനും, നല്ല ചിലവുണ്ട്, അത് പൊലെ ബോഡി ഫിറ്റ്നസും പ്രധാനമാണ്, ഒരു പാട് സാമ്പത്തിക ബാധ്യതയിലായ കുടുംബത്തിലെ ഏക പ്രതീക്ഷയാണ്, ദേവിക, കായി കരംഗത്ത് വലിയ സ്വപ്നങ്ങളാണ് ഈ മോൾക്കുള്ളത്, പ്രാത്സാഹിപ്പിച്ചാൽ കായിക കേരളത്തിന് ഭാവി വാഗ്ദാനമായി ദേവീകകമാറും, വലിയ ചിലവുള്ള ഈ രംഗത്തെ പരിശിലനത്തിനും, യാത്രക്കും സാമ്പത്തിക ബാദ്ധ്യത, ഈ കുടുംബത്തിന് താങ്ങാവുന്നതല്ല. ഉദാരമതികളായ വ്യക്തികളും, സഘടനകളും, കഴിയുന്ന സഹായങ്ങൾ നൽകിയാൽ ദേവികയെ ഈ രംഗത്ത് ഉറപ്പിച്ച് നിർത്താനാകും, നാടിന് അഭിമാനമായി ഈ പ്രതിഭയെ വളർത്തി കൊണ്ട് വരാന്നാകും, വസതിയിലെത്തി കുട്ടിയെ നാടിന് വേണ്ടി ആദരിച്ചു വിജയാശംസകൾ നേർന്നു. ഏവർക്കും നന്ദി

Adv. B Sathyan MLA