.

പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ ആശങ്കയകറ്റണം: എസ്.എഫ്.ഐ

സംസ്ഥാനത്ത് ഇനി നടക്കാനുള്ള എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളും സർവ്വകലാശാല ബിരുദ പരീക്ഷകളും പുനരാരംഭിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ വിവിധ ആശങ്കകളാണ് നിലനിൽക്കുന്നത്. പരീക്ഷാ കേന്ദ്രത്തിലേക്ക് എത്താനുള്ള യാത്രാ മാർഗങ്ങളെക്കുറിച്ചും, തുടർന്നുള്ള പരീക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും വ്യക്തതയുണ്ടാക്കണം. ആവശ്യമായ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രത്തിലെത്തുന്നതിന് മതിയായ യാത്രാ സൗകര്യം ഏർപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റു ജില്ലകളിലെ സ്കൂളിലും കോളേജുകളിലുമായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്വന്തം ജില്ലയിൽ ഏറ്റവുമടുത്ത് തന്നെ പരീക്ഷയെഴുതാവുന്ന വിധം പരീക്ഷാ സെന്ററുകൾ ക്രമീകരിക്കുന്നത് വിദ്യാർത്ഥികൾ ഈ ഘട്ടത്തിൽ നേരിടുന്ന പ്രതിസന്ധികളെ ലഘുകരിക്കാൻ സാധിക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ് സെക്രട്ടറി കെ.എം സച്ചിൻ ദേവ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.