എങ്ങും നിര്‍ത്തും വണ്ടി സര്‍വീസ് ആരംഭിച്ചു.

പാറശ്ശാല കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും എങ്ങും നിര്‍ത്തും വണ്ടി സര്‍വീസ് ആരംഭിച്ചു. വണ്ടികളുടെ പ്രവര്‍ത്തന ഫ്‌ളാഗ് ഓഫ് സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.

യാത്രക്കാരുടെ ഇഷ്ടാനുസരണം ഏത് സ്റ്റോപ്പിലും വാഹനം നിര്‍ത്തുമെന്നതാണ് സര്‍വീസിന്റെ പ്രത്യേകത. ആദ്യഘട്ടത്തില്‍ അഞ്ചു ബസുകളാണ് സര്‍വീസ് നടത്തുക.

പാറശ്ശാല-എന്‍എച്ച്-തിരുവനന്തപുരം റൂട്ടില്‍ രണ്ട് ബസ്സുകളും, പാറശ്ശാല-വെളളറട റൂട്ടില്‍ രണ്ട് ബസ്സുകളും, പാറശ്ശാല – പൂവാര്‍ – വിഴിഞ്ഞം -തിരുവനന്തപുരം റൂട്ടില്‍ ഒരു ബസുമാണ് സര്‍വീസ് നടത്തും.

പാറശ്ശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ നടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം എസ്.കെ.ബെന്‍ഡാര്‍വിന്‍, പാറശ്ശാല പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ജിനുകുമാര്‍, എസ്.വിനോദ്, പാറശ്ശാല അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.ആര്‍.ജോയ്‌മോന്‍ എന്നിവര്‍ സംബന്ധിച്ചു.