കോവിഡ് കാലത്ത് കുട്ടികളുടേയും മുതിര്‍ന്ന പൗരന്‍മാരുടേയും മാനസികാരോഗ്യ നില മെച്ചപ്പെട്ട രീതിയില്‍ നിലനിര്‍ത്തുന്നതിന് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ഇതേക്കുറിച്ച് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാര്‍ ആഹ്വാനം ചെയ്തു.

മാസങ്ങളായി എല്ലാം സ്തംഭിച്ച നിലയില്‍ തുടരുന്നതിന്റെ ആഘാതമാണ് പലര്‍ക്കും പ്രശ്‌നങ്ങളാകുന്നത്. മാനസിക ഉല്ലാസത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങളും കളികളും ഇവിടെ പ്രയോജനപ്പെടുത്താമെന്ന് ക്ലാസ് നയിച്ച ഒറ്റപ്പാലം ആയുഷ്ഗ്രാമിലെ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ. നിഥിന്‍ മോഹന്‍ ചൂണ്ടിക്കാട്ടി.

ഐസിഡിഎസ് കുറ്റിപ്പുറം പ്രൊജക്ട്, ദേശീയ ആയുഷ് മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ വെബിനാര്‍ സംഘടിപ്പിച്ചത്. ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സൈനബ തുടങ്ങിയവര്‍ പങ്കെടുത്തു.