പത്തോളം വരുന്ന കൗണ്ടറുകളിലൂടെയാണ് OP യിലേക്കുള്ള ടിക്കറ്റ് നൽകുന്നത്. ഈ കൗണ്ടറുകളിലൂടെ നൽകുന്ന ടിക്കറ്റുമായി നേരിട്ട് OP യിലേക്ക് പോകുവാൻ കഴിയില്ല.

മുഴുവൻ കൗണ്ടറുകളിൽ നിന്നും വിതരണം ചെയ്യുന്ന OP ടിക്കറ്റുകളിലും കൊറോണ സീൽ പതിക്കണം.
അതിന് ഏർപ്പെടുത്തിയിരിക്കുന്നത് ഒറ്റ കൗണ്ടർ മാത്രം എന്നതാണ് രോഗികളെ വലക്കുന്നത്.
ഓരോ കൗണ്ടറിലും അഡ്മിഷൻ ടിക്കറ്റിനൊപ്പം സീൽ പതിച്ചു നൽകിയാൽ ഈ വലിയ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു.

ഇതു മൂലം രോഗികളും കൂടെ വരുന്നവരും’ നിലവിലെ കോവിഡ് സാഹചര്യത്തിൽ അനാവശ്യമായി തിക്കും തിരക്കും ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടാക്കിയിരിക്കയാണ്