ഒക്ടോബർ 21 മുതൽ ഡിസംബർ 4 വരെ അപേക്ഷകൾ സ്വീകരിക്കും.

ഇന്ത്യന്‍ ആര്‍മിയിലേക്ക് യുവാക്കളെ നിയമിക്കാനായി തിരുവനന്തപുരക്ക് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നു. ഏഴ് ജില്ലകളില്‍ നിന്നുള്ള പുരുഷന്‍മാര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലക്കാര്‍ക്ക് പാങ്ങോട് നടത്തുന്ന ഇന്ത്യന്‍ ആര്‍മി റാലിയില്‍ പങ്കെടുക്കാം.

സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജ്യര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ ടെക്‌നിക്കല്‍ (ഏവിയേഷന്‍/അമ്മ്യൂണിഷന്‍ എക്‌സാമിനര്‍), സോള്‍ജ്യര്‍ ട്രേഡ്‌സമാന്‍ (പത്താം ക്ലാസ് പാസ്), സോള്‍ജ്യര്‍ ട്രേഡ്‌സ്മാന്‍ (എട്ടം ക്ലാസ് പാസ്്), സോള്‍ജ്യര്‍ ക്ലാര്‍ക്ക്/ സ്‌റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍/ ഇന്‍വെന്ററി മാനേജ്‌മെന്റ് ആന്‍ഡ് സോള്‍ജ്യര്‍ ടെക്‌നിക്കല്‍ നഴിസിങ് അസിസ്റ്റന്റ്/ നഴ്‌സിങ് അസിസ്റ്റന്റ് വെറ്ററിനറി എന്നീ തസ്തികകളിലേക്കാണ് നിയമനം.

അഡ്മിറ്റ് കാർഡുകൾ ഡിസംബർ 21 ന് ശേഷം വിതരണം ചെയ്തു തുടങ്ങും. ജനുവരി 8 മുതൽ 18 വരെയാവും ആർമിയിലേക്കുള്ള പ്രവേശനം.

റിക്രൂട്ട്‌മെന്റ് റാലി തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിലെ കുളച്ചല്‍ സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെ നടത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും റാലി സംഘടിപ്പിക്കുക.

വിശദ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2351762 എന്ന നമ്പറിലോ 9895813471 എന്ന നമ്പറിലോ ബന്ധപ്പെടാം.