ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന ഇടുക്കി കട്ടപ്പന സ്വദേശിനി ശ്രീമതി റെയ്‌ച്ചൽ സുനിൽ ഇന്നലെ രാത്രി ബ്രിട്ടീഷ് സമയം 8.30യോടെയാണ് മരണത്തിന് കീഴടങ്ങിയത്.

മുപ്പത്തിമൂന്നു വയസ്സുള്ള റെയ്‌ച്ചൽ റെഡ്‌ഡിഃഗിലാണ് താമസിക്കുന്നത്. ട്രാവൽ പോർട്ടിൽ ജോലി ചെയ്‌തിരുന്ന റെയ്ച്ചലിനെ രണ്ടാഴ്ച മുമ്പ് കടുത്ത വയറുവേദനയെത്തുടർന്ന് കേംബ്രിഡ്ജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് രോഗം ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചത്.

രണ്ടു ദിവസം മുമ്പ് ഡിസ്ചാർജ് ആയി വീട്ടിലെത്തിയെങ്കിലും റെയ്‌ച്ചൽ ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഭർത്താവ് സുനിൽ ലണ്ടനിൽ ഒരു ടൂറിസ്റ്റ് ഹോം മാനേജറായി ജോലി ചെയ്യുന്നു.

ടി എസ് ബേബിയുടെയും മണിയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ ആളാണ് റെയ്‌ച്ചൽ. കഴിഞ്ഞ ഒക്ടോബർ-നവംബർ മാസങ്ങളിൽ മാതാപിതാക്കൾ ഇവർക്കൊപ്പം റെഡ്‌ഡിംഗിൽ ഉണ്ടായിരുന്നു. മൂത്ത സഹോദരി മിനിസോട്ടയിലും ഡോക്ടറായ അനുജത്തി ന്യുയോർക്കിലുമാണ് താമസിക്കുന്നത്. റെയ്‌ച്ചൽ സുനിൽ ദമ്പതികൾക്ക് മക്കളില്ല .

ബ്രിട്ടനിൽ കോവിഡിൻറെ രണ്ടാം വരവിനോടനുബന്ധിച്ച് വീണ്ടും ലോക്ക്ഡൌൺ നിലവിൽ വരാനുള്ള സാഹചര്യം ഉള്ളതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

ശ്രീമതി റെയ്‌ച്ചൽ സുനിലിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ സ്കോട്ടിഷ് മലയാളിയും പങ്ക് ചേരുന്നു.

പ്രണാമം!