നീ വന്നശേഷമാണ്
ഞാൻ അതിരുകളടച്ച്
അദൃശ്യമായ മതിലുകൾ കെട്ടി
വീടിനുള്ളിൽ ഒളിച്ചത്.

നീ വന്നശേഷമാണ്
ആധികൾക്കും
വ്യാധികൾക്കും
ആർത്തികൾക്കും
അർമ്മാദങ്ങൾക്കും
അവധി കൊടുത്തത്.

നീ വന്നശേഷമാണ്
ഞാൻ എല്ലാവരേയും
ഭയന്ന് എന്നെ മാത്രം
സ്നേഹിക്കാൻ തുടങ്ങിയത്…..

വായും ,മൂക്കും
 മൂടിക്കെട്ടി
ആത്മാവിനോളം
മൗനപ്പെട്ടിട്ടും
ആനന്ദാ…..
ഇനിയും നീ
എവിടെയാണ്
ഒളിച്ചിരിക്കുന്നത്????
ശോഭാ രാമകൃഷ്ണൻ

കോതമംഗലം സ്വദേശി….സാമൂഹ്യ പ്രവർത്തകയും, വീട്ടമ്മയുമാണ്.സോഷ്യൽ മീഡിയായിൽ കവിതകളെഴുതുന്നു.