വിരിയു നീയൊരു മലരായി
അണയാം ഞാനൊരു പതംഗമായ്
പകരൂ നീയതിൽ തേൻകണങ്ങൾ
നുകരാം ഞാനതിൻ പ്രിയമധുരം ..

തൂമഞ്ഞു പൊഴിയും
പുലരിയിങ്കൽ വിടരാൻ
കൊതിക്കുന്ന മുകുളംപോൽ
കുറിചാർത്തി മന്ദസ്മിതം തൂകി
നീഹാരബിന്ദുപോൽ നിൽക്കൂ നീ

വിരിയു നീയൊരു മലരായി
അണയാം ഞാനൊരു പതംഗമായ്
പകരൂ നീയതിൽ തേൻകണങ്ങൾ
നുകരാം ഞാനതിൻ പ്രിയമധുരം…

തഴുകുന്ന കാറ്റിൻ നാണവുമായി
ചാറ്റൽമഴപോൽ ഞാനരികെ
തെളിനീർപുഴയായ് ഒഴുകീടാം
അലിയൂ നീയെന്നിലരുവിയായ്..

വിരിയു നീയൊരു മലരായി
അണയാം ഞാനൊരു പതംഗമായ്
പകരൂ നീയതിൽ തേൻകണങ്ങൾ
നുകരാം ഞാനതിൻ പ്രിയമധുരം…
ഹേമാമി