*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

ഋഷീശ്വരനായെത്തിയ ശ്രീ പരമേശ്വരൻ തന്റെ വാഹനമായ കാളയെ സമീപത്തുള്ള ഒരു കാട്ടിൽ കെട്ടിയതിനുശേഷമാണ് രാജാവിന്റെ മുന്നിലെത്തിയത്. ആ സ്ഥലമാണ്  *കാളകെട്ടി* എന്നറിയപ്പെടുന്നത്. മഹർഷിയുടെ ഉപദേശമനുസരിച്ച് രാജാവ് കുഞ്ഞിനെ കൊട്ടാരത്തിലേയ്ക്ക് കൊണ്ടു പോകാൻ നേരത്തും മന്ത്രിയുടെ പിന്തിരിപ്പൻ നയം രാജാവ് വകവെച്ചില്ല. പുത്ര ദു:ഖത്താൽ ഉരുകിക്കഴിയുന്ന തങ്ങൾക്ക് ദൈവം നൽകി വരദാനമാണ് ഈ കുഞ്ഞ്. സ്വന്തം മാതാപിതാക്കൾ തന്നെയാണ്  തങ്ങളെന്നും; പന്തളരാജ്യം മണികണ്ഠന് സ്വന്തമാണെന്നും പറഞ്ഞ് രാജാവ് കുഞ്ഞിനെ ചേർത്തണച്ച് കൊട്ടാരത്തിലേക്കു കൊണ്ടു പോയി.
അത്ഭുതത്തോടെയും, അമ്പരപ്പോടെയും പ്രാണനാഥനിൽ നിന്നും പമ്പാനദിക്കരയിലുണ്ടായ സംഭവ വികാസങ്ങൾ  ഭക്തിപൂർവ്വം മനസ്സിലേറ്റുവാങ്ങി സന്തോഷത്തോടെ കുഞ്ഞിനെ രാജാവിൽ നിന്നും വാരിയെടുത്താശ്ളേഷിച്ചു. 
രാജദമ്പതികൾ വളരെയധികം കരുതലോടും  സ്നേഹത്തോടും കൂടി തങ്ങളുടെ പുത്രനായിത്തന്നെ മണികണ്ഠനെ വളർത്തി. കൊട്ടാരത്തിലെ രാജകുമാരനായി വളരുന്നതോടെ ദിനന്തോറും പന്തള രാജ്യത്തിന്റെ കീർത്തിയും ഐശ്വര്യവും വർദ്ധിച്ചു കൊണ്ടിരുന്നു. *സ്വാമിയേ ശരണമയ്യപ്പാ…*
തുടരും …

*സുജ കോക്കാട്*