ലണ്ടൻ: പുതിയ ‘ഹരിത’ വ്യവസായ വിപ്ലവത്തിനായുള്ള പദ്ധതികൾ അനാവരണം ചെയ്ത്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൻ. 2030 മുതൽ ബ്രിട്ടനിൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന‌ നിരോധിക്കുന്നതടക്കമുള്ള പദ്ധതികളാണ്‌ പ്രഖ്യാപിച്ചത്‌‌.

2035ഓടെ ഹൈബ്രിഡ്‌ കാറുകളും നിരോധിക്കും. വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിച്ച് റോഡ്‌ ഗതാഗതം കാർബൺ രഹിതമാക്കിയ ആദ്യ ‘ജി–- 7’ രാജ്യമാകാനാണ്‌ ശ്രമം. കാർബൺ പ്രസരണം നിയന്ത്രിക്കാൻ 10 ഇന പരിപാടി രൂപീകരിച്ചു. 1200 കോടി പൗണ്ട്‌ (1.18 ലക്ഷം കോടി രൂപ) വകയിരുത്തി. സ്വകാര്യ മേഖലയിൽ പ്രകൃതി സൗഹൃദ തൊഴിൽ മൂന്നുമടങ്ങാക്കും. കാർബൺ രഹിത വാഹനങ്ങൾ വാങ്ങുന്നവർക്ക്‌ ധനസഹായം നൽകാൻ 58.20 കോടി പൗണ്ട്‌ വകയിരുത്തി‌.

കാറ്റിൽനിന്നും ആണവോർജത്തിൽനിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതും വിമാനവും കപ്പലുംവരെ കാർബൺ രഹിതമാക്കുന്നതും വീടുകളും ഓഫീസുകളും സ്കൂളുകളും പ്രകൃതി സൗഹാർദമാക്കുന്നതും ഉൾപ്പെടെയുള്ള മാറ്റങ്ങളുണ്ടാകും. ഇതുവഴി 2030ഓടെ 10 മെഗാ ടൺ കാർബൺ ഡൈ ഓക്സൈഡ്‌ ഒഴിവാക്കാനാകുമെന്നാണ്‌ കണക്കാക്കുന്നത്‌. ഇതോടൊപ്പം പ്രതിവർഷം 30,000 ഹെക്ടർ പച്ചപ്പും‌ സൃഷ്ടിക്കും‌.

ഒരു പതിറ്റാണ്ടിനുള്ളിൽ പതിനായിരക്കണക്കിന്‌ കുടുംബങ്ങളെ പ്രകൃതി സൗഹൃർദ വാതക ഉപയോക്താക്കളാക്കും.
2023ൽ ഒരു ഹൈഡ്രജൻ അയൽക്കൂട്ടവും 2025ൽ ഹൈഡ്രജൻ ഗ്രാമവും തുടർന്ന്‌ ഹൈഡ്രജൻ നഗരങ്ങളും സൃഷ്ടിക്കും. സൈക്കിളും പൊതുഗതാഗതവും ഉപയോഗിക്കുന്നത്‌ പ്രോത്സാഹിപ്പിക്ക

thanks to kt……….