*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*
മണികണ്ഠന് വിദ്യാഭ്യാസ കാലമായി. അന്ന് ഗുരുകുല വിദ്യാഭ്യാസ സബ്രദായമായിരുന്നല്ലോ. മണികണ്ഠനെ പിരിഞ്ഞിരിക്കാൻ കഴിയില്ലെങ്കിലും; ക്ഷത്രിയ ധർമ്മമായ അസ്ത്ര, ശാസ്ത്ര,  വേദ പഠനങ്ങൾക്കായി അവർ വിദഗ്ദ്ധനും വിദ്വാനുമായ ഒരു ഗുരുവിനെ ഏൽപ്പിച്ചു. 
കുറച്ചു കാലംകൊണ്ടു തന്നെ, ഗുരുകുലവാസത്തിൽ അനിതര സാധാരണമായ കഴിവ് പ്രകടിപ്പിച്ച മണികണ്ഠന്റെ ബുദ്ധി സാമർത്ഥ്യത്തിലും സ്വഭാവ മഹിമയിലും ഗുരുവിൽ അത്യതിശയം ജനിപ്പിച്ചു . തന്റെ ശിഷ്യൻ ഒരവതാരപുരുഷനാണെന്നകാര്യം ഗുരു മനസ്സിലാക്കി.
വിദ്യാഭ്യാസാനന്തരം ഗുരുദക്ഷിണ കൊടുക്കേണ്ടതെന്താണെന്ന് ഭക്ത്യാദരപൂർവ്വം മണികണ്ഠൻ ആരാഞ്ഞപ്പോൾ, ഭഗവാനെപ്പോലെ ഗുണസമ്പന്നനായ ഒരു ശിഷ്യനെ കിട്ടിയതുതന്നെ തന്റെ ജന്മസഫലമാണ്, എങ്കിലും;  ജന്മനാ അന്ധനും മൂകനുമായ മകന് കാഴ്ച ശക്തിയും സംസാരശേഷിയും ഉണ്ടായിക്കാണാൻ ഭവാന്റെ അനുഗ്രഹത്താൽ തന്റെ ആഗ്രഹം സഫലമാകുമെന്നും ഗുരു പറഞ്ഞു. 
ഉത്തമ ശിഷ്യൻ പുഞ്ചിരി തൂകിക്കൊണ്ട് ഗുരു പുത്രനെ ചേർത്തണച്ച ശേഷം തൃക്കരങ്ങളാൽ സതീർത്ഥ്യനെ വാത്സല്യത്തോടെ തലോടി. അത്ഭുത പ്പെട്ടുപോയ ഗുരുനാഥൻ തന്റെ ശിഷ്യന്റെ ബധിര മൂകത്വങ്ങളകന്നത് അനുഭവിച്ചറിഞ്ഞു.
 *സ്വാമിയേ ശരണമയ്യപ്പാ…*

തുടരും….
ചിത്ര൦ വരച്ചത് : സുജ കോക്കാട്

*സുജ കോക്കാട്*