മുൻ മന്ത്രി ശ്രീ പി.ജെ. ജോസഫിന്റെ ഇളയ മകൻ ജോ ജോസഫ് (34) അന്തരിച്ചു. ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ രോഗി കൂടെ ആയിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

വീട്ടിൽ തളർന്ന് വീണ ജോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ രോഗത്തിന് ജോ ദീർഘനാളായി ചികിത്സയിലായിരുന്നു.

സംസ്കാരകർമ്മങ്ങൾ എപ്പോഴുണ്ടാവുമെന്ന് അറിയിപ്പുണ്ടായിട്ടില്ല. ഡോ. ശാന്തയാണ് അമ്മ. അപ്പു ജോസഫ്, യമുന, ആന്റണി എന്നിവർ സഹോദരങ്ങളാണ്
ജോയുടെ അകാലവിയോഗത്തിൽ സ്കോട്ടിഷ് മലയാളി അനുശോചനം രേഖപ്പെടുത്തുന്നു