*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*
 മഹിഷീ മർദ്ദനത്തോടെ, അവതാരലക്ഷ്യം ഭംഗിയായി നിർവ്വഹിച്ച മണികണ്ഠനെ ത്രിമൂർത്തികൾ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചു. അപ്പോൾ ശ്രീ. പരമേശ്വരൻ ഇങ്ങനെ പറഞ്ഞു. 
അവതാരലക്ഷ്യം നിർവ്വഹിച്ചെങ്കിലും;  ഇനിയും അനവധി കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട്. ഇപ്പോൾ പന്തള രാജന്റെ ദു:ഖശമനത്തിനായി, കൊട്ടാരത്തിലേയ്ക്കു ചെന്ന് തത്വോപദേശം നൽകുക.
പമ്പയുടെ പൂർവ്വഭാഗത്തു കാണുന്ന നീലിമലയുടെ ശൃംഗത്തിൽ തപസ്സനുഷ്ഠിക്കുന്ന ശബരി എന്ന യോഗിനിയ്ക്ക് ബ്രഹ്മസായൂജ്യം നൽകേണ്ടതുണ്ട്. ശബരിയുടെ ഓർമ്മയായ നീലിമല, ശബരിമല എന്ന പേരിൽ അറിയപ്പെടുകയും;  അവിടെ മണികണ്ഠൻ വസിക്കുകയും ചെയ്യണം. ആഗ്രഹ പ്രകാരം തന്നെ പന്തള മന്നൻ ഇവിടെ ക്ഷേത്രം പണികഴിപ്പിക്കുകയും, വിധിപ്രകാരം നിന്നെ പ്രതിഷ്ഠിക്കുകയും; സത്ഗുണസമ്പന്നനായി വസിക്കേണ്ടതുമാണ്. എത്രയും വേഗം കൊട്ടാരത്തിലേയ്ക്കു മടങ്ങണമെന്ന് പറഞ്ഞ് ഹരിയും ഹരനും അപ്രത്യക്ഷരായി.
അപ്പോൾ ബ്രഹ്മദേവൻ;  പറഞ്ഞതനുസരിച്ച്, മണികണ്ഠൻ മഹിഷിയുടെ ജഡം വിന്ധ്യാ പർവ്വതത്തേക്കാളും വേഗം വളർന്ന് സൂര്യ ചന്ദ്രന്മാരുടെ ഗതി  പോലും തടഞ്ഞ് ലോകോപദ്രവ സാഹചര്യമുണ്ടാക്കാതെ, അഴുതാ നദിയുടെ പൂർവ്വ ദിക്കിൽ കുഴിച്ചിട്ട ശേഷം അതിനു പുറത്ത് അഴുതാ നദിയിലെ കല്ലുകളിട്ട് കുന്നാക്കി മാറ്റി. ഇതാണ് കല്ലിടാം കുന്ന് എന്ന പേരിൽ പ്രസിദ്ധമായത്.
 അഴുതയിൽ മുങ്ങി,  കല്ലെടുത്ത് കുന്നു കയറിയ ശേഷം, കല്ലെറിയുന്നത്, ഈ സ്മരണ നിലനിർത്താനാണത്രേ !
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും..

*സുജ കോക്കാട്*