കാൽനട യാത്രക്കാരായ മൂന്നു പെൺകുട്ടികൾ പിക്കപ് വാൻ ഇടിച്ചു മരിച്ചു. ഉറുകുന്ന് നേതാജി വാർഡ് ഓലിക്കര പുത്തൻവീട്ടിൽ അലക്സ്- സിന്ധു ദമ്പതികളുടെ മക്കളായ ശാലിനി (14), ശ്രുതി (11), ഉറുകുന്ന് ജിഷ ഭവനിൽ കുഞ്ഞുമോൻ- സുജ ദമ്പതികളുടെ മകൾ കെസിയ (16) എന്നിവരാണു മരിച്ചത്.

കൊല്ലം തെന്മല ഉറുകുന്നിൽ ബുധനാഴ്ച വൈകിട്ടാണ് അപകടം. ശ്രുതിയും കെസിയയും സംഭവസ്ഥലത്തു തന്നെവച്ചു മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുമ്പോഴേക്കുമാണ് ശാലിനിയുടെ മരണം. തെന്മല ഗ്രാമപഞ്ചായത്ത് നേതാജി വാർഡിലെ എൻഡിഎ സ്ഥാനാർഥിയാണ് അലക്സ്