ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പ് ….. പട്ടിയെ വാഹനത്തിൽ കെട്ടി വാഹന० ഓടിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ്റെ നിർദ്ദേശ പ്രകാര० മോട്ടോർ വാഹന വകുപ്പ് വാഹന० കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി. വാഹന ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടുയുള്ള നടപടികൾ വകുപ്പ് സ്വീകരിക്കുന്നതാണ്. പറവൂർ ജോയിൻ്റ് ആർ ടി ഒ യുടെ കീഴിൽ രജിസ്റ്റർ ചെയ്ത വാഹന० ഉപയോഗിച്ചാണ് പട്ടിയെ റോഡിലൂടെ വലിച്ചിഴച്ചത്.