വാണിജ്യ ചിത്രത്തിൽ നായകനായി അഭിനയിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഡൗൺ സിൻഡ്രോം ബാലനാണ് ഗോപികൃഷ്ണൻ വർമ്മ  .

ഇദ്ദേഹം പ്രധാന വേഷത്തിൽ അഭിനയിച്ച മലയാള ചലച്ചിത്രം തിരികെ റിലീസിനൊരുങ്ങുന്നു. 22 വയസ്സുള്ള ഈ  ചെറുപ്പക്കാരൻ, കമ്പ്യൂട്ടർ ഡിപ്ലോമ ഹോൾഡറാണ്. നൃത്തത്തെ ഇഷ്ടപ്പെടുന്ന, അഭിനയത്തോട് അഭിനിവേശമുള്ള ഗോപീകൃഷ്ണവർമ, എൽ ഐ സി ഓഫീസറായ കിഷോർ അനിയന്റെയും ഗായികയായ രഞ്ജിനി വർമയുടെയും മകനാണ്.

കോഴിക്കോട് റോഷി സ്പെഷൽ  സ്കൂളിലും പറയഞ്ചേരി ഗവൺമെന്റ് ബോയ്സിലും ഈസ്റ്റ് ഹിൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലുമായിട്ടാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.. പെൻസിൽ വാനിയയിൽ ഉന്നതപഠനം നടത്തുന്ന മാളവികാവർമ സഹോദരിയാണ്.

മൂന്നു വയസു മുതൽ സിനിമകൾ കാണാനും അഭിനയിക്കാനും താല്പര്യം കാണിച്ചിരുന്നു . ടിക് ടോക്കിന്റെ കടന്നു വരവോടെ ഡബ്സ്മാഷിൽ കഴിവ് പ്രകടിപ്പിച്ച മകന് അമ്മ രഞ്ജിനി വർമ സോഷ്യൽ മീഡിയയിൽ ഒരു പേജ് തുടങ്ങി.. അമ്മയും മകനും ചേർന്നവതരിപ്പിച്ച വീഡിയോകൾ വൈറലാവുകയും ചെയ്തു.

സിനിമാ സംഘം കോഴിക്കോടുള്ള ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. ഷാജി തോമസിനെ കോൺടാക്റ്റ് ചെയ്തതാണ് ഗോപീകൃഷ്ണന്റെ സിനിമാ പ്രവേശനത്തിന് വഴിത്തിരിവായത്.. കഥാപാത്രത്തിന്റെ ഡബ്ബിങ്ങും ഗോപീകൃഷ്ണൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്..

യു ട്യൂബിൽ ട്യൂട്ടോറിയലുകൾ കണ്ട് സ്വയം നൃത്ത പരിശീലനം നടത്തുന്ന ഗോപീകൃഷ്ണന്റെ ആഗ്രഹപൂർത്തിക്ക്  കുടുംബമൊന്നാകെ ഒപ്പം പ്രയത്നിക്കുകയാണ്. സി ഡി എം ആർ പി മ്യൂസിക് തെറാപ്പിസ്റ്റായ അമ്മ രഞ്ജിനി വർമയുടെ കഠിന പ്രയത്നമാണ് മകന്റെ ഭാവി പ്രജ്വലിതമാക്കുന്നത്..