ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതിഥിയാകും. ബോറിസ് ജോണ്‍സണ്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിച്ചു.

മൂ​ന്ന് ദി​വ​സ​ത്തെ ഇ​ന്ത്യ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ​യാ​ണ് ഡൊ​മി​നി​ക് റാ​ബ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

വ്യാ​പാ​രം, പ്ര​തി​രോ​ധം, വി​ദ്യാ​ഭ്യാ​സം, പ​രി​സ്ഥി​തി, ആ​രോ​ഗ്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ര്‍ ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.