*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

കൊല്ലം ജില്ലയിലെ അച്ചൻകോവിൽ  എന്ന സ്ഥലത്ത് അയ്യപ്പൻ പൂർണ്ണ പുഷ്ക്കല എന്നീ ഭാര്യമാരോടൊത്തുള്ള വിഗ്രഹ രൂപത്തിൽ ഗൃഹസ്ഥാശ്രമിയായി വാണരുളുന്നു.  സർപ്പദംശനമേറ്റവരെ ചികിത്സിക്കുന്നതിനുള്ള സൗകര്യം ഏതു സമയവും ഈ ക്ഷേത്രത്തിൽ നടത്തപ്പെടുന്നു എന്നത് പ്രസിദ്ധിയാർജിച്ച വസ്തുതയാണ്. 
പരശുരാമൻ പ്രതിഷ്ഠ  നടത്തിയ 108 ക്ഷേത്രങ്ങളിൽ ഒന്നാണ് ആര്യങ്കാവ്. 

കൗമാര ഭാവത്തിൽ വലതു കാൽ മടക്കിയും ഇടതു കാൽ താഴ്ത്തിയും ആനപ്പുറത്തിരിക്കുന്ന രൂപത്തിലാണ് അയ്യപ്പനെഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്ഇവിടെയും ശബരിമലയിലെപ്പോലെ പതിനെട്ടു പടികളും സമീപത്തായി കടുത്ത,  കറുപ്പ തുടങ്ങിയ പ്രതിഷ്ഠ കളും സ്ഥാപിച്ചിരിക്കുന്നു. തൃക്കല്ല്യാണം എന്നതാണ് ഇവിടെ പ്രധാന ആഘോഷം. കൂടാതെ ക്ഷേത്രത്തിൽ നിന്നും ജപിച്ചു വാങ്ങുന്ന ചരട് കഴുത്തിൽ അണിയുന്ന കന്യകമാർക്ക് വളരെ വേഗം മംഗല്യഭാഗ്യം കൈവരുന്നുവെന്നും വിശ്വാസിച്ചു പോരുന്നു.
കൊല്ലം ജില്ലയിലെ മറ്റൊരു അയ്യപ്പക്ഷേത്രമാണ്    കുളത്തൂപ്പുഴയിലുള്ളത്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ഈ ക്ഷേത്രം ഭൂനിരപ്പിൽ നിന്നും താഴെയായതിനാൽ, ഭഗവാൻ ഉഗ്രമൂർത്തിയാണെന്നു കരുതുന്നു.  മീനൂട്ടാണ് ഇവിടുത്തെ പ്രധാന വഴിപാടിലൂടെ അരിമ്പാറ ഇല്ലാതാകുമെന്നത് അത്ഭുതകരമായ അനുഭവമാണ്.
*സ്വാമിയേ ശരണമയ്യപ്പാ…*

തുടരും…

*സുജ കോക്കാട്*