കുവൈത്തിൽ അന്തർ ദേശീയ വിമാന സർവ്വീസ്‌ ഇന്ന് രാത്രി 11 മുതൽ നിർത്തി വെച്ചു.

യുകെയിൽ കൊവിഡിൻ്റെ രൂപഭേദ വൈറസ് പടർന്ന സാഹചര്യത്തിലാണു ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശ്ശയെ തുടർന്ന് നടപടി എന്ന് സർക്കാർ വക്താവ് താരിഖ് അൽ മുസറം
വ്യക്തമാക്കി.

ഇത്‌ പ്രകാരം രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള വിമാന സർവ്വീസുകൾ ഇന്ന് രാത്രി 11മുതൽ ജനുവരി 1വരെ നിർത്തിവയ്ക്കും.

രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള കരമാർഗ്ഗമുള്ള അതിർത്തികളും ഈ കാലയളവിൽ അടച്ചിടും.

രാജ്യത്തെ ഏറ്റവും ഒടുവിലത്തെ ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം തീരുമാനം പുനപരിശോധിക്കുമെന്നും ഇത്‌ സംബന്ധിച്ച് പുറത്തിറക്കിയവിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നു.

എന്നാൽ കാർഗോ വിമാനങ്ങളെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളും ഇന്ന് സമാന തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നലെയാണു കുവൈത്തിന്റെ തീരുമാനം.