*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലുള്ള നൂറ്റിയെട്ടു ക്ഷേത്രങ്ങളിലൊന്നായ മംഗലം അയ്യപ്പൻകാവിൽ മൂന്നടിയോളം ഉയരമുള്ള വിഗ്രഹമാണുള്ളത്. മകരമാസ ഉത്രത്തിനാണ് ഉത്സവം നടത്താറുള്ളത്. മഹാഗണപതി, രക്ഷസ്സ് എന്നീ ഉപപ്രതിഷ്ഠകളും ഇവിടെ കാണാം.
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട കായൽത്തീരത്തുള്ള ക്ഷേത്രത്തിൽ കുടികൊള്ളുന്ന അയ്യപ്പവിഗ്രഹം പന്ത്രണ്ട് സാളഗ്രാമശിലകളാൽ നിർമ്മിതമാണ്. പ്രഭാ സത്യകാ സമേതനായിട്ടാണ് ശാസ്താവിന്റെ പ്രതിഷ്ഠ. വിഗ്രഹത്തിനു മുകളിൽ അങ്കി അണിയിച്ചതിനു ശേഷമേ ഇവിടെ പൂജകൾ നടത്താറുള്ളൂ. കുംഭമാസത്തിലെ ഉത്രം നാളിലാണ് ഇവിടെ ആറാട്ടുത്സവം നടത്താറുള്ളത്. മഹാഗണപതി , പരമശിവൻ, നാഗരാജാവ്, നാഗയക്ഷി, യോഗീശ്വരൻ, രക്ഷസ്സ്, മാടൻ തുടങ്ങിയ ദേവതകളേയും ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശാസ്താംകോട്ട ശാസ്താക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും ധാരാളം കുരങ്ങന്മാരുടെ വിഹാരകേന്ദ്രമാണ്. ഭഗവാന്റെ പ്രിയങ്കരരായ കുരങ്ങന്മാർക്ക് നടത്തപ്പെടുന്ന വാനരയൂട്ട് ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടാണ്.
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും…